Showing posts with label kila. Show all posts
Showing posts with label kila. Show all posts

കില റിപ്പോര്‍ട്ട് പുറത്തുവിടണം കെപിഎംഎസ്

കോതമംഗലം: പട്ടികജാതി വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള കില റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടണമെന്ന് കെപിഎംഎസ് താലൂക്ക് യൂണിയന്‍ പ്രതിനിധിസമ്മേളനം ആവശ്യപ്പെട്ടു. കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം രാധാമണി ദാസന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി കെ.എ. സിബി മുഖ്യപ്രഭാഷണം നടത്തി. കെ.ഒ. പ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ശശി കുഞ്ഞുമോന്‍, കെ.ടി. ധര്‍മ്മജന്‍, എം.എസ്. സിനോജ്, ഒ.കെ. കുട്ടപ്പന്‍, വി.എസ്. സുരേഷ്, ഓമന ശിവരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: വി.കെ. കുഞ്ഞുമോന്‍ (പ്രസി), കെ.സി. അയ്യപ്പന്‍ (സെക്ര), പി.എം. കുഞ്ഞുമോന്‍ (ഖജാ.).

വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകീട്ട് 4-ന് കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്ന് പ്രകടനമുണ്ടാകും. കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ അഞ്ചിന് പൊതുസമ്മേളനം കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. വി.പി. സജീന്ദ്രന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. കെ.ഒ. പ്രകാശ് അധ്യക്ഷത വഹിക്കും. ഡോ. അംബേദ്ക്കര്‍ അവാര്‍ഡ് ജേതാവ് കെ.എ. സിബിയെ ചടങ്ങില്‍ സ്വീകരിക്കും.