കെ.പി.എം.എസ്.മാന്നാര്‍ യൂണിയന്‍ വാര്‍ഷികം: പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ.എസ്.ലീലാഭായി ഉദ്ഘാടനം ചെയ്തു

മാന്നാര്‍:കെ.പി.എം.എസ്.മാന്നാര്‍ യൂണിയന്‍ വാര്‍ഷികം ബുധനൂര്‍, പുലിയൂര്‍ പഞ്ചായത്തുകളില്‍ നടന്നു. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ.എസ്.ലീലാഭായി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് എന്‍.കെ.രഘു അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി ടി.ടി.രവീന്ദ്രന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.കെ.രാജന്‍, എം.കെ.വിജയന്‍, സി.സി.ബാബു, സി.രഘുവരന്‍, ടി.ആര്‍.ശിശുപാലന്‍, സി.കെ.ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു. 

പൊതുസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല ഉദ്ഘാടനം ചെയ്തു. എന്‍.കെ.രഘു അധ്യക്ഷത വഹിച്ചു. ഇന്ദിര രവീന്ദ്രന്‍, ജിഥിന്‍ കെ.രാജ്, പി.കെ.ചെല്ലപ്പന്‍, വി.കെ.ദിനേഷ്, ടി.ആര്‍.ഷിജു, ടി.സി.രവീന്ദ്രന്‍, പി.കെ.രാജീവ്, ബാബുക്കുട്ടന്‍, ശാരദ, സുലോചന സുരേന്ദ്രന്‍, മണിക്കുട്ടി, ജോഷിണി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എന്‍.കെ.രഘു(പ്രസി.), ടി.ടി.രവീന്ദ്രന്‍(സെക്ര.), പി.കെ.രാജീവ്(ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു. 

No comments:

Post a Comment