മഹാത്മാ അയ്യന്‍‌കാളി ജന്മദിനാഘോഷം: സമാപനം പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും.

കാക്കനാട്: മഹാത്മാ അയ്യങ്കാളിയുടെ 149 മത് ജന്മദിനത്തോടനുബന്ധിച്ചു കെ .പി.എം.എസ് ഏറണാകുളം യൂണിയന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ആഘോഷപരിപാടികള്‍ക്ക് സമാപനം കുറിച്ച് കൊണ്ടുള്ള ഘോഷയാത്ര വിവിധ വാദ്യ മേളങ്ങളോടെ 17-09-2011 ശനിയാഴ്ച  3 മണിക്ക് കാക്കനാട് എന്‍ ജി ഓ ക്വോര്‍ട്ടെഴ്സ് ജങ്ക്ഷനില്‍ നിന്നാരംഭിക്കും. തുടര്‍ന്ന്  തൃക്കാക്കര നഗരസഭാ മൈതാനിയില്‍ നടക്കുന്ന പൊതു സമ്മേളനം കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും.

2011 സെപ്തംബര്‍ 10 ന് എം.എ.ബിജു (യൂണിയന്‍ വൈസ് പ്രേസിടന്റ്റ് ) 
ആയിരുന്നു വാരഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. 
പൊതു സമ്മേളനത്തോടെ ആഘോഷപരിപാടികള്‍ക്ക് കൊടിയിറങ്ങും. 
കെ.ടി. അയ്യപ്പന്‍ കുട്ടി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ 
ഹൈബി ഈഡന്‍ (എം.എല്‍.എ.), 
വീ.പി. സജീന്ദ്രന്‍ (എം.എല്‍.എ.), 
എ.എന്‍. രാധാകൃഷന്‍ (ബി.ജെ.പി.), 
ടി.രാജു (സി.പി.ഐ. സ്റ്റേറ്റ് കൌണ്‍സില്‍), 
എ.എം.യൂസഫ് (മുന്‍ എം.എല്‍.എ.), 
എം.ബി.ലത്തിഫ് (എസ്.ഐ.- തൃക്കാക്കര),  
പി.ഐ.മുഹമ്മദാലി (നഗരസഭാ ചെയര്‍മാന്‍), 
എം.എ.മോഹനന്‍ (പ്രതിപക്ഷ നേതാവ്, നഗരസഭാ), 
കെ.വിദ്യാധരന്‍ (കെ.പി.എം.എസ് സ്റ്റേറ്റ് കമ്മിറ്റി), 
കെ.എ.സിബി (കെ.പി.എം.എസ് ജില്ല സെക്രട്ടറി), 
സുനന്ദ രാജന്‍ ( കെ.പി.എം എഫ് ജില്ല സെക്രട്ടറി), 
എം.സി.മുരളി (കെ.പി.വൈ.എം. ജില്ല സെക്രട്ടറി),
സുജാത വേലായുധന്‍ (കെ.പി.എം.എഫ് യൂണിയന്‍ സെക്രട്ടറി), 
ശോഭന പരമേശ്വരന്‍, 
സീത മണി (പഞ്ചമി കോ- ഓര്‍ഡിനേറ്റര്‍),
കെ.കെ.സന്തോഷ്‌ (യൂണിയന്‍ ഖജന്ജി ) 
എന്നിവര്‍ സംസാരിക്കും. 
യൂണിയന്‍ സെക്രട്ടറി എന്‍.കെ.രമേശ്‌ 
(സ്വഗതസന്ഘം ജനറല്‍ കണ്‍വീനര്‍) 
സ്വാഗതവും 
പി.വി. പുരുഷന്‍ (സ്വാഗത സംഘം ചെയര്‍മാന്‍) 
നന്ദിയും പറയും.

No comments:

Post a Comment