ചെങ്ങന്നൂര്‍: കേരളാ പുലയര്‍ യൂത്ത്മൂവ്‌മെന്റ് സംസ്ഥാന സമ്മേളനം ഏപ്രില്‍ 7, 8 തീയതികളില്‍ ചെങ്ങന്നൂരില്‍ നടക്കും. ഇതോടനുബന്ധിച്ച് ചെങ്ങന്നൂരില്‍ നടന്ന സംഘാടക സമിതിയോഗം കെ.പി.വൈ.എം. ജനറല്‍ സെക്രട്ടറി സി.സി. ബാബു ഉദ്ഘാടനം ചെയ്തു. ജിതിന്‍ കെ. രാജ് അധ്യക്ഷത വഹിച്ചു. പുന്നല ശ്രീകുമാര്‍, കെ.എസ്. ലീലാബായി, ഇന്ദിര രവീന്ദ്രന്‍, തങ്കമണി അച്യുതന്‍, എന്‍. സുരേഷ്, കെ. ചെല്ലപ്പന്‍ ശ്രീനിലയം, അനില്‍ മാറനാട്, കുഞ്ഞുമോന്‍ തകഴി, ടി. രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
No comments:
Post a Comment