മാതൃഭൂമി | 25 ഫെബ്രുവരി, 2011
കണ്ണൂര്‍: തിരഞ്ഞെടുപ്പുകളില്‍ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പകരം ചര്‍ച്ചചെയ്യുന്നത് രാഷ്ട്രീയ വിവാദങ്ങളാണെന്ന് പുലയര്‍ മഹാസഭാ ജനറല്‍ സെക്രട്ടറിയും ജാഥാ ക്യാപ്റ്റനുമായ പുന്നല ശ്രീകുമാര്‍ പറഞ്ഞു.എസ്.സി/ എസ്.ടി. സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച കാസര്‍കോട്ടുനിന്ന് തുടങ്ങിയ ആദിവാസി-ദളിത് നീതിയാത്രയ്ക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മദനിയായിരുന്നു പ്രധാന വിഷയമെങ്കില്‍ ഇപ്പോള്‍ വിവിധ രാഷ്ട്രീയ നേതാക്കളെ കുറിച്ചുള്ള വിവാദങ്ങളാണ് നിലനില്‍ക്കുന്നത്. എയ്ഡഡ് മേഖലയിലുള്ള അധ്യാപക നിയമനം പി.എസ്.സി.ക്ക് വിടാനുള്ള തന്‍േറടം മന്ത്രി എം.എ.ബേബി കാണിക്കണമെന്നും ശ്രീകുമാര്‍ പറഞ്ഞു.
ആദിജന മഹാസഭ കണ്‍വീനര്‍ ഇ.പി.കുമാരദാസ് അധ്യക്ഷനായി. വൈസ് ക്യാപ്റ്റന്‍ സി.കെ.ജാനു, കെ.ആര്‍.കേളപ്പന്‍, കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് കെ.കെ.രാജന്‍, കെ.കെ.ജയന്തന്‍, സനീഷ്‌കുമാര്‍, കേരള സ്റ്റേറ്റ് പട്ടികജന സമാജം ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സംയുക്ത സമരസമിതി കണ്‍വീനര്‍ എം.ഗീതാനന്ദന്‍ സ്വാഗതം പറഞ്ഞു. ജാഥ വെള്ളിയാഴ്ച വയനാട്ടില്‍ പ്രവേശിക്കും. നീതിയാത്ര മാര്‍ച്ച് 14ന് തിരുവനന്തപുരത്ത് സമാപിക്കും.
No comments:
Post a Comment