നീതിയാത്ര അംഗങ്ങള്‍ ശ്രീനാരായണ ആശ്രമം സന്ദര്‍ശിച്ചു



Mathrubhoomi | 25 Feb 2011

പയ്യന്നൂര്‍:കേരള പട്ടിക ജാതി പട്ടിക വര്‍ഗ്ഗ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാന നീതിയാത്രയിലെ അംഗങ്ങള്‍ പയ്യന്നൂര്‍ ശ്രീനാരായണ ആശ്രമം സന്ദര്‍ശിച്ചു. ഭൂമിക്കും തൊഴിലിനും വിദ്യയ്ക്കും വേണ്ടിയാണ് സമരസമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാറിന്റെയും ഗോത്രമഹാസഭ സംസ്ഥാന പ്രസിഡന്റ് സി.കെ.ജാനുവിന്റെയും നേതൃത്വത്തില്‍ ജാഥ നടത്തുന്നത്. ഇവരും കെ.ആര്‍.കേളപ്പന്‍, പി.കെ.രാജന്‍, ഇ.പി.കുമാരദാസ്, എ.സനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ആശ്രമം സന്ദര്‍ശിച്ചത്. ജാഥാംഗങ്ങള്‍ സ്വാമി ആനന്ദ തീര്‍ഥരുടെ സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഗാന്ധിമാവും, വിദ്യാലയവും സന്ദര്‍ശിച്ചു.

32 സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലുള്ളതാണ് ജാഥ. മാര്‍ച്ച് 14ന് തിരുവനന്തപുരത്ത് സമാപിക്കും. അന്ന് 10 ലക്ഷം പേര്‍ പങ്കെടുക്കുന്ന പ്രകടനവും നടക്കും- സി.കെ.ജാനു പറഞ്ഞു. ഇടതുപക്ഷ വിരുദ്ധ നിലപാടാണ് ഞങ്ങള്‍ ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. അത് പുനഃ പരിശോധിക്കേണ്ട സാഹചര്യം ഇന്ന് നിലവിലില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഒരു സമ്മര്‍ദ്ദഗ്രൂപ്പായി നിലകൊള്ളും. സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ല. പുന്നല ശ്രീകുമാര്‍ പറഞ്ഞു.

No comments:

Post a Comment